അബ്ദുള്‍ മജീദ് മരിക്കാര്‍ പെരുമ്പാവൂരിലെ എഴുതപെടാത്തതും അറിയപെടേണ്ടതുമായ പരിത്രത്തിന്റെ ഭാഗമാണ്.
ഈ പോസ്റ്റ് ഇന്ന് റീ ചെയ്യാൻ ഒരു കാരണമുണ്ട്.
കഴിഞ്ഞ ദിവസം മഅല്ല് സംഗമത്തിന്റെ നേതൃത്വത്തിൽ മുൻ മന്ത്രി റ്റി എച്ച് മുസ്തഫക്ക് സ്വീകരണം നൽകി.
പരിപാടി വിജയമോ പരാജയമോ ആകട്ടെ ...
മജീദ് മരക്കാരെ പറ്റി പഠിച്ചാലറിയാം അദ്ദേഹം ആരായിരുന്നു എന്ന്.
അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തെ ആദരിക്കാൻ ഒരു ചടങ്ങ് സംഘടിപ്പിക്കാൻ ചിലർ നടത്തിയ ശ്രമം അന്നത്തെ ഉദിച്ചുവരുന്ന രാഷ്ട്രീയ പ്രമുഖരുടെ പേര് നഷ്ടപെടുമെന്ന ചിന്തയാൽ ഇല്ലാതാക്കിയിരുന്നു..
ചരിത്രം അങ്ങനാണ് ചിലപ്പോൾ കാലം മറുപടി നൽകും
മരക്കാറെ പറ്റി പെരുമ്പാവൂർക്കാർക്ക് ഒരു വായന നല്ലതാണ്
പെരുമ്പാവൂരിനെ മുനിസിപ്പാലിറ്റിയാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന തികച്ചും മതേതരനായ അദേഹത്തിനെതിരെ മതവിഭാഗീയത വളര്‍ത്തി സ്വന്തം ഇടവക ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അന്നത്തെ രാഷ്ട്രീയ-സാമൂഹികപൊതുവേദിയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു നിയമന്ജനും, ധനാഢ്യനും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന വിജയം കണ്ടില്ലായിരുന്നെങ്കില്‍ 1953 ജൂണ്‍ 30ന് നിലവില്‍വന്ന പെരുമ്പാവൂര്‍ നഗരസഭയുടെ പ്രഥമചെയര്‍മാന്‍ മറ്റൊരാളാവുമായിരുന്നില്ല മരക്കാറായിരിക്കുമെന്നത് തീർച്ച ...!
വിസ്മൃതിയുടെ ആളൊഴിഞ്ഞ തുരുത്തിലേക്ക് ഒരിക്കലും വലിച്ചെറിയപ്പെടരുതാത്ത ഈ മഹത് വക്തിത്വത്തിന്റെ നൂറ്റിയെട്ടാം ജന്മദിനമാണിന്ന്.
സിലോണിലെ (ശ്രീലങ്ക) കാന്‍ഡിയില്‍ നിന്നും വന്‍കിട ബിസ്സിനസ്സ്-നിര്‍മാണസംരഭകനായി ബ്രിട്ടീഷ് ഇന്ത്യയിലെ കേരളത്തിലെത്തിയ H O L മരിക്കാരുടെയും മറിയം ബീവിയുടെയും പ്രഥമപുത്രനായി മജീദ് മരിക്കാര്‍ 1914 ജൂലായ് പത്തിന് ഇടുക്കിയിലെ പീരുമേട്ടില്‍ ജനിച്ചു.
മൂന്നാറിലെ പ്ലാന്റേഷന്‍ വികസനത്തിലൂടെയും നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെയും വന്‍ ബിസിനസ്സ് സംരഭകനായി മാറിയ H O L മരിക്കാര്‍, 1930 ൽ അമേരിക്കന്‍ നിര്‍മിത ഫോര്‍ഡ് കാറുകളുടെയും ട്രക്കുകളുടെയും ഇറക്കുമതി ലൈസന്‍സ് നേടുക വഴി രാജ്യത്തെതന്നെ പ്രമുഖവ്യവസായികളില്‍ ഒരാളായിമാറി.
അതുകൊണ്ടുതന്നെ പഠനത്തിലും പഠനേതര വിഷയങ്ങളിലും അതീവമിടുക്കനായിരുന്ന മജീദ് മരിക്കാര്‍ക്ക് മികച്ചൊരു ജഡ്ജ് എന്ന ന്യായാധിപമോഹം പാതിവഴി ഉപേക്ഷിച്ച്, രണ്ടുവര്‍ഷംനീണ്ട തന്‍റെ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ പിതാവിനോടൊപ്പം കുടുംബവ്യവസായത്തിലേക്കിറങ്ങേണ്ടി വന്നു.
1944 ല്‍ പിതാവിന്റെ നിര്യാണത്തോടെ മരിക്കാര്‍ ആന്‍ഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡ്ന്‍റെ ചെയര്‍മാനായി മജീദ് മരിക്കാര്‍ അവരോധിതനായി.
ഇതിനോടകം തന്നെ ഉജ്വലവാഗ്മിയായും പുരോഗമനചിന്തകനെന്നനിലയിലും അറിയപ്പെട്ടു കഴിഞ്ഞിരുന്ന അദ്ദേഹം തന്‍റെ മുപ്പത്തിനാലാം വയസ്സില്‍ 1948 ലെ തിരു-കൊച്ചി നിയമസഭയില്‍ M L A ആയി തിരഞ്ഞെടുക്കപ്പെട്ടു.
1952 വരെ ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം, ആ വര്‍ഷം തന്നെ ഇന്നത്തെ മുസ്ലിംലീഗിന്റെ പഴയ പതിപ്പായിരുന്ന ട്രാവന്‍കൂര്‍ സ്റ്റേറ്റ് മുസ്ലിംലീഗിന്റെ അനിഷേധ്യ പ്രസിഡണ്ടായി.
പിന്നീട് ജമാഅത്ത് ഫെഡറേഷന്‍റെ തലവനായി തിരഞ്ഞെടുക്കപെട്ട അദ്ദേഹം, ദീര്‍ഘകാലം വഖഫ്ബോര്‍ഡ് ചെയര്‍മാനായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ ഈ ഭരണകാലയളവിലാണ് മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും പ്രത്യേകിച്ചും ,വനിതാവിദ്യാഭ്യാസമേഖലയില്‍ സ്ഫോടനാത്മകമായ മാറ്റംസംഭവിച്ചത്.
ഇന്ന് കേരളമൊട്ടാകെ അലയടിക്കുന്ന മുസ്ലിംവിദ്യാഭ്യാസഉന്നതിയുടെ ഉണര്‍വ് അതില്‍നിന്നുണ്ടായതാണന്നത് തര്‍ക്കമറ്റകാര്യമാണ്.
പെരുമ്പാവൂര്‍ കണ്ടന്തറ സ്കൂള്‍ തുടങ്ങി അരഡസ്സനോളം സ്കൂളുകളും അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഉള്‍പ്പടെ അനേകം പള്ളികളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായിട്ടുള്ളതാണ്.
അദ്ദേഹം മദ്ധ്യകേരളത്തിലെ പള്ളികള്‍ക്കായുണ്ടാക്കിയ നിയമവ്യവസ്ഥകളടങ്ങിയ ബൈലോ ആണ് കേരളത്തിലെഭൂരിപക്ഷം പള്ളികളിലും ഇന്നുംപിന്തുടരുന്നത്.
ചരിത്രരേഖകളും അപൂര്‍വഅമൂല്യ ഗ്രന്ഥങ്ങളും അടങ്ങിയ അക്കാലത്തെ ഏറ്റവും വിപുലമായ സ്വകാര്യ ലൈബ്രറിക്കുടമയായിരുന്ന അദ്ദേഹത്തെ പല യൂണിവേഴ്സിറ്റികളും പ്രഭാഷകനായി ക്ഷണിച്ചിരുന്നു.
ഇതരമതങ്ങളെകുറിച്ചും അവയിലെ വ്യവസ്ഥിതികളെകുറിച്ചും അദ്ദേഹത്തിന് പരിജ്ഞാനമുള്ളതിനാല്‍ ജാതിമതഭേദമന്യേ മധ്യസ്ഥതക്കും മറ്റുഉപദേശങ്ങള്‍ക്കും ജനങ്ങള്‍ അദേഹത്തെ സമീപിച്ചിരുന്നു.
അദ്ദേഹം സ്വപ്നംകണ്ടിരുന്ന ഒരു ന്യായാധിപനെപോലെ പ്രശ്നപരിഹാരത്തിനുള്ള അവസാനവാക്കായി അവര്‍ അദേഹത്തെ കണ്ടിരുന്നു.
ലോകചരിത്രത്തില്‍ ആദ്യമായി പരിശുദ്ധ ഖുര്‍ആന്‍ മലയാളപരിഭാഷ അച്ചടിച്ചതിന് അനുഗ്രഹമാകാന്‍ പെരുമ്പാവൂരിന്റെ മണ്ണിനു ഭാഗ്യമുണ്ടായത്തിന്റെ നിര്‍ണായകശക്തി മജീദ് മരിക്കറായിരുന്നു.
V P ഷെയ്ക്ക് ഫരീദ്, C N അഹമ്മദ് മൗലവി, മുഹമ്മദുള്ള മാസ്റ്റര്‍ അദ്ദേഹത്തിന്റെ പത്നി ഇന്ത്യയിലെ ആദ്യത്തെ വനിതാ പത്രാധിപര്‍ ഹലീമബീവി എന്നിവരടങ്ങിയ അക്കാലത്തിലെ വിപ്ലവചിന്തകരുടെ പുരോഗമനആശയങ്ങളെ അച്ചടിമഷിപുരട്ടി ജനങ്ങളിലെത്തിച്ചിരുന്നത് മജീദ് മരക്കാരുടെ ഉടമസ്ഥതയിലുള്ള 'ന്യൂ പ്രിന്റിംഗ് ഹൗസ്' എന്ന പ്രസ്സായിരുന്നു.
അവിടെനിന്നും 1955 ല്‍ തുടക്കംകുറിച്ച 'അന്‍സാരീസ്' എന്ന മാസിക മുസ്ലിംസമുദായത്തില്‍ നവോദ്ധാനത്തിന്റെ കൊടുങ്കാറ്റാണുയത്തിയത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും, ഇംഗ്ലീഷ്ഭാഷ മുസ്ലിങ്ങള്‍ പഠിക്കുന്നത് വിലക്കുകയും, ഖുര്‍ആന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് കഠിനമായ ദൈവനിന്ദയായുമൊക്കെ കണ്ടിരുന്ന അക്കാലത്തെ കടുത്തയാഥാസ്ഥിക സംഘടനകള്‍ക്ക് അൻസാരീസ് ഉയർത്തിയ പുരോഗമനാശയങ്ങൾ സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.
ഇന്നത്തെ പെരുമ്പാവൂര്‍പട്ടണത്തിലെ ശങ്കരയ്യര്‍ വസ്ത്രശാലയ്ക്ക് തൊട്ട് പടിഞ്ഞാറ്ഭാഗത്ത് പ്രവത്തിച്ചിരുന്ന ആ പ്രസ് അച്ചടി പൂര്‍ത്തിയാക്കിയ പതിനഞ്ചോളം അദ്ധ്യായങ്ങളുടെ ഖുര്‍ആന്‍ മലയാളപരിഭാഷകളും അനേകകോപ്പി അൻസരീസ് മാസികയുമായി അന്നത്തെ ആയിരകണക്കിന് രൂപ നഷ്ടത്തില്‍ നശിപ്പിക്കപ്പെട്ടു.
അന്നത്തെ അതേ യാഥാസ്ഥിക സംഘടനകളുടെ പിൻഗാമികൾതന്നെ, ഇന്ന് അതേ പരിഭാഷകളിറക്കാന്‍ മത്സരിക്കുന്നത്കാണുബോള്‍ സര്‍വശക്തന്‍ മനുഷ്യചരിത്രത്തില്‍ നടത്തിയ തന്ത്രങ്ങളെ കുറിച്ചോര്‍ത്തുപോകുന്നു.
ആ മാസികയുടെ സ്മരണാര്‍ത്ഥം V P ഷെയ്ക്ക് ഫരീദ് തനിക്കു തായ്‌വഴിയായി ലഭിച്ച നെടുംതോടിലെ തന്‍റെ സ്ഥലത്തിന് അൻസാരീസ് കോര്‍പറേഷന്‍ എന്നപേര്നല്‍കി.
പെരുമ്പാവൂര്‍ മുസ്ലിം ടൗണ്‍ ജമാഅത്ത് പ്രസിഡണ്ട്, മദ്യനിരോധനസമിതി, പെരുമ്പാവൂര്‍ തമിള്‍സംഘം, ആശാന്‍ സ്മാരകസമിതി എന്നിവയുടെ തലപ്പത്ത് ഒരേസമയം ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച മജീദ് മരിക്കാര്‍, അക്ഷരശ്ലോക സമിതി, പെരുമ്പാവൂര്‍ സ്വാതിതിരുനാള്‍ മ്യൂസിക് അസ്സോസിയേഷന്‍, ആലുവ സംഗീതസഭ തുടങ്ങിയ നിരവധി കലാസാംസ്കാരിക സംഘടനകളുടെ സ്രാഷ്ടാക്കളിലൊരാളുമായിരുന്നു.
തികഞ്ഞൊരു കലാസ്വാദകനും ശാസ്ത്രീയസംഗീതപ്രേമിയായിരുന്ന അദ്ദേഹം M S സുബ്ബ്‌ലക്ഷ്മിപോലുള്ള സംഗീതലോകത്തെ പ്രഗല്ഭരുമായി അടുത്ത സൗഹൃദംപുലർത്തിയിരുന്നു.
വല്ലത്തും നിരവധി സാമൂഹിക കാര്യങ്ങളിലേർപ്പെട്ട മജീദ് മരയ്ക്കാറുടെ ഓർമ്മ
പെരുമ്പാവൂരിൽ അദ്ദേഹത്തിന്റെ പേര് നിലനിർത്താനായി മാത്രം ഒരു റോഡിന്റെ പേരിൽ മാത്രം ഒതുങ്ങിയെന്ന് മാത്രം
പെരുമ്പാവൂരിലെ ചരിത്രം മാറ്റിമറിച്ചതിൽ പ്രധാന പങ്കു വഹിച്ചയാളാണ് മജീദ് മരയ്ക്കാർ
കടപ്പാട് : അൻവർ പി സെയ്ദ്
(This blog is copied from the post in FB of Rasheed Mallassery)
No comments:
Post a Comment